Dec 25, 2011

സൈകോളജിക് ടോർച്ചറിങ്


വൈ ദിസ് കൊലവെറി കൊലവെറി....  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള 'ആയുധ'മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.

മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. കുടുംബത്തിലെ അംഗങ്ങളില്‍ സംസാര രീതിയും സ്വരസംക്രമവുമെല്ലാം സാമ്യമായിരിക്കുമെങ്കിലും കുട്ടികളുടെയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തരംഗങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത സ്വരഭേദം പുറത്ത് വരുന്നു. ആയതിനാല്‍ തന്നെ തരംഗങ്ങളുടെ സ്വരസംക്രമം വഴി കുടുംബങ്ങളുടെ സ്വരഭേതത്തില്‍ സാമ്യത കാണുന്നു. 

തരംഗങ്ങള്‍ കൂടിയാലും കുറഞ്ഞാലും സ്വരത്തില്‍ മാറ്റമുണ്ടാകുന്നു. പഠിക്കുന്ന കാലത്ത് കൊതുകുകളെ അകറ്റുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്തിരുന്നു. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരംഗങ്ങള്‍ക്ക് തൊട്ട് മുകളിലുള്ള ശ്രേണിയാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി നമുക്ക് ശബ്ദം കേള്‍ക്കില്ലെങ്കിലും കൊതുകുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമായതിനാല്‍ കൊതുകുകള്‍ മാറിനില്‍ക്കുമെന്ന് ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊതുകിനെ അകറ്റുന്ന സര്‍ക്യൂട്ടുണ്ടാക്കിയത്.  നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെവികളുടെ സൃഷ്ടിപ്പില്‍, കേള്‍വിക്ക് ഒരു നിശ്ചിത റേഞ്ച് കൊടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കുക എത്ര പ്രയാസകരമായിരിക്കും! 

നമ്മുടെ കേള്‍വിയുടെ പരിധിയില്‍ തരംഗങ്ങള്‍ മാത്രമല്ല, ശബ്ദത്തിന്റെ തീവ്രതയും പരിധികളുണ്ട്.  40dB വരെ നേര്‍ത്ത ശബ്ദമാണ്. സാധാരണ കേള്‍ക്കുന്ന ശബ്ദത്തിന്റെ തോത് 60dBക്കടുത്തും വ്യവസായ ശാലകളില്‍ നിന്നും വരുന്ന ശബ്ദം 80dB യും ജാക്ക് ഹാമ്മര്‍ തുടങ്ങിയവയുടേത് 110dB യുമാണ്. 120dB അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍ 140dB കര്‍ണപടങ്ങളിലെ നാഡികളെ തകര്‍ക്കുന്നതാണ്.

ഒരാളെ പിടിച്ചുകൊണ്ട് വന്ന് കൈയും കാലും ബന്ധിച്ച് ചെയറില്‍ കെട്ടിയിട്ട ശേഷം ചെവികളില്‍ ഹെഡ് ഫോണും ബന്ധിച്ച് അതിനു മുകളില്‍ തലമുഴുവന്‍ മറക്കുന്ന വോയ്‌സ് ഷീല്‍ഡ് മാസ്‌കും ധരിപ്പിച്ചു സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്ന 60dBക്ക് പകരം വ്യവസായ ശാലകളിലെ 80dB കൊടുത്താല്‍ എത്ര സെക്കന്റുകള്‍ നമുക്ക് ഇരിക്കാനാവും? എന്നാല്‍ ഗോണ്ടനാമോയിലെ തടവറയില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ കൊടുത്തത് 100dB വരെയുള്ള ശബ്ദമായിരുന്നു, അതു തന്നെ അലോസരമാകുന്ന 'മോണൊടോണിക്’ സ്വരങ്ങളും, റോക്, റാപ് സംഗീതങ്ങളും.. മിനിട്ടുകളല്ല, ഒന്നും രണ്ടും മണിക്കൂറുകളല്ല, 18 മുതല്‍ 24 മണിക്കൂറുവരെ തുടര്‍ച്ചയായി! ഒരിക്കലും മനുഷ്യര്‍ക്ക് ചിന്തിക്കാനാവാത്ത ശിക്ഷ.  തണുപ്പുള്ള വെള്ളത്തില്‍ തലമുക്കിയും അടിച്ചും ഇടിച്ചും ഉരുട്ടിയും ചുടുവെള്ളമൊഴിച്ചും പലവിധത്തിലുള്ള ടോര്‍ച്ചറിങ്ങുകളുണ്ട്, എന്നാല്‍ മ്യൂസിക് ടോര്‍ച്ചറിങ് (പീഡനം) അതി ഭീകരമാണ്. വളരെ കുറച്ചു മണിക്കൂറ് മാത്രം ഉറങ്ങാന്‍ അനുവദിച്ച ശേഷം വീണ്ടും മ്യൂസിക് നല്‍കി കൈകള്‍ ബന്ധിച്ച് തൂക്കിയിടും.

അമേരിക്കയിലെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഡയരക്ടര്‍, തോമസ് കീനന്‍ പറയുന്നത്, ഗൊണ്ടനാമോയില്‍ മാത്രമല്ല പല ഹിഡന്‍ സൈറ്റുകളിലും അഫ്ഗാനിലും ഇത്തരം ടോര്‍ച്ചറിങ് നടത്തിയിട്ടുണ്ടെന്നാണ്. പ്രമുഖ മ്യൂസിക് രചയിതാവായ ക്രിസ്റ്റഫര്‍ സെര്‍ഫ് ഈ വിഷയം കൂടുതല്‍ അറിയാന്‍ ഗോണ്ടനാമോയില്‍ സേവനം ചെയ്ത ക്രിസ് ആരെന്റ് എന്ന ചിക്കാഗോക്കാരനെ കണ്ടു, 19മത്തെ വയസ്സില്‍ ഗോണ്ടനാമോയില്‍ സൈനിക സേവനത്തിന് പോയ ക്രിസ്റ്റഫര്‍ മ്യൂസിക് ടോര്‍ച്ചറിങ് നടത്തുന്നതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചു പോരുകയും ആര്‍മിയുടെ കാടത്തത്തിനെ പൊതുസമൂഹത്തിന് മുമ്പില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ബുദ്ധിയെ തകിടം മറിക്കുന്ന സൈകോളജികല്‍ ടെക്‌നിക് വളരെ ക്രൂരമായതിനാലാണ് ജോലി വലിച്ചെറിഞ്ഞ് ലോകത്തോട് അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിളിച്ചുപറയാന്‍ തുടങ്ങിയത്. ജയില്‍ സെല്ലുകള്‍ക്ക് പുറത്ത് അദ്ദേഹം കണ്ടത് ഐസ്‌ബേര്‍ഗിന്റെ പുറംഭാഗം മാത്രമാണ്, അതിനേക്കാള്‍ എത്രയോ ഭീകരമാണ് അകത്തളങ്ങളിൽ.

മ്യൂസിക് ടോര്‍ച്ചറിങ് നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില രാജ്യങ്ങള്‍ നടപ്പിലാക്കിയതാണ്. നോര്‍ത്ത് കൊറിയന്‍സും ചൈനീസുമാണ് സൈകോളജികല്‍ 'ആയുധമായി' മ്യൂസിക്കിനെ ആദ്യമായി ഉപയോഗപ്പെടുത്തിയത്, സൗത്ത് കൊറിയക്കെതിരെ നടന്ന 1915ലെ കൊറിയന്‍ യുദ്ധത്തില്‍ പിടികൂടിയ 7000 ത്തോളം അമേരിക്കക്കാരെയാണ്. അന്നത്തെ സംഭവത്തിലെ മനശ്ശാസ്ത്രവശം പിന്നീട് പഠനവിധേയമാക്കി അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സി ഐ എ മ്യൂസിക് ടോര്‍ച്ചറിങ് നടപ്പിലാക്കുന്നത്.  ശാസ്ത്രജ്ഞരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മരുന്നു നല്‍കിയ ശേഷം വ്യത്യസ്ത തീവ്രതയിലുള്ള ശബ്ദം നല്‍കുകയും അതുവഴി വിഭ്രാന്തിവരുന്ന ഒരു ചാര്‍ട്ടുണ്ടാക്കുകയും ചെയ്തു.  അതുപ്രകാരം 80റആ മ്യൂസിക്ക് 18 മണിക്കൂറില്‍ കൂടുതലായാലും 90dB  8 മണിക്കൂറും  94dB 4മണിക്കൂറും 100dB  2മണിക്കൂറും കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

അതിനെ അടിസ്ഥാനത്തിലാണ് സി ഐ എ ചോദ്യം ചെയ്യല്‍ പദ്ധതി ‘വൈറ്റ് നോയിസ്’ കൊണ്ടും തീവ്രമായ ശബ്ദം കൊണ്ടും രൂപപ്പെടുത്തി ടോര്‍ച്ചറിങ്ങ് മാന്വലുണ്ടാക്കി SERE (Survival, Evasion, Resistance and Escape) ട്രൈനിംഗിന്റെ ഭാഗമാക്കിയത്. തടവുപുള്ളികളെ മാനസിക നില തെറ്റിക്കുക വഴി പ്രലോഭനീയതയിലും നിസ്സഹായാവസ്ഥയിലുമാകുമെന്ന് അമേരിക്കന്‍ ആര്‍മി സൈകോളജികല്‍ ഓപറേഷന്‍ എക്‌സ്‌പേര്‍ട്ട് ഹെര്‍ബ് ഫ്രൈഡ്മന്‍ പറയുന്നു. ചോദ്യം ചെയ്യലിനു മുമ്പായി സി ഐ എ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ലൗഡ് മ്യൂസിക് ഉപയോഗിച്ചുകൊണ്ട് ഉറങ്ങാനാവാതെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയും അനിയന്ത്രിതമായ ഭയം തടവുകാരില്‍ രൂപപെടുത്തുകയും ചെയ്യും. 

ക്രിസ്റ്റഫര്‍ സെര്‍ഫ് മ്യൂസികിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ച് പഠിച്ചു പറഞ്ഞത് ഏതൊരാളും ഒരു പാട്ട് ഉച്ചത്തില്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നാല്‍ അത് ഉന്‍മാദമുണ്ടാക്കുമെന്നാണ്. മുന്‍ യു എസ് ആര്‍മിയുടെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ (ഇന്ററോഗേറ്റര്‍) മൈക്‌രിറ്റ്‌സ് പറയുന്നത് എല്ലാ തരത്തിലുള്ള ഒറ്റപെടുത്തലും ഗോണ്ടനാമോയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ്. ഗ്ലൗസ് ധരിപ്പിക്കുക വഴി സ്പര്‍ശനത്തില്‍ നിന്നും ഹെഡ്കവര്‍ വഴി പ്രകാശത്തില്‍ നിന്നും കൈയും കാലും ബന്ധിപ്പിക്കപ്പെടുക വഴി ചലനങ്ങളില്‍ നിന്നും വൈറ്റ് മ്യൂസിക് വഴി ശബ്ദത്തില്‍ നിന്നും ഓരോ തടവുപുള്ളികളേയും ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, ലൗഡ് മ്യൂസിക് വഴി ഉറക്കം നഷ്ടപ്പെടുത്തുകയും വ്യക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഒരു തടവുകാരന് മറ്റൊരു തടവുകാരനുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഏറ്റവും ഇടുങ്ങിയ സെല്ലില്‍ താമസിപ്പിച്ചാല്‍ പോലും ഇത്ര ഒറ്റപെടലുണ്ടാകില്ല. ചുമരുകളോടും എന്തിനേറെ സ്വന്തം അവയവങ്ങളെ സ്പര്‍ശിക്കാനും അവയോട് സംവദിക്കാനും, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും, ഇരുണ്ട സെല്ലുകളിലെ മങ്ങിയ പ്രകാശത്തില്‍ സ്വന്തം ശരീരം കാണാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത്തരം ടോര്‍ച്ചറിങ്ങ് വഴി തടയുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്. 

പുറം ലോകത്ത് തടവുകാരെ ഒന്നിച്ച് കാണുന്നവര്‍ക്ക് അത്ര ഭീകരമായി തോന്നുകയില്ല എങ്കിലും കാഴ്ച്ചയും കേള്‍വിയും ഇല്ലാതാക്കുകവഴി തടവുകാര്‍ക്ക് ഭീകരമായ ഒറ്റപ്പെടലാണുണ്ടാവുക. പരസ്പരം സംസാരിക്കാന്‍ ഒരാളെ ലഭിച്ചാല്‍ അതുവഴി മനക്ലേശത്തിന് കുറവ് ലഭിക്കും. എന്നാല്‍ ശബ്ദവും വെളിച്ചതും എന്തിനേറെ സ്വന്തം ശരീരത്തിലുള്ള സ്പര്‍ശനം പോലും തടയുകവഴി വല്ലാത്ത മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അടഞ്ഞ ഇടുങ്ങിയ മുറികളും തെളിഞ്ഞ വിശാലമായ പുറം ലോകവും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് തോന്നുകയില്ല.  ഒരേ സെല്ലില്‍ തന്നെ കുറേ പേരുണ്ടായാലും ഭീകരമായ ഒറ്റപ്പെടലനുഭവിക്കും. അതാണ് ഇത്തരം പീഡനങ്ങള്‍ വഴി ലക്ഷ്യം വെക്കുന്നത്.

തലച്ചോറിലേക്ക് വരുന്ന ചില സ്വരങ്ങള്‍ സങ്കല്‍പലോകത്തേക്ക് കൊണ്ടുപോവുകയും അത് മനസ്സില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുമെന്നും മ്യൂസികോളജിസ്റ്റ്, ന്യൂറോ സയന്റിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നു  മോണ്ട്രിയോ യുണിവേഴ്‌സിറ്റിയിലെ സൗണ്ട് ലാബില്‍ വെച്ചു നടത്തിയ പഠനത്തില്‍ തെളിയിക്കുന്നു, എന്തിനേറെ ഹൃദയമിടിപ്പിലും രക്ത സമ്മര്‍ദ്ദത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. കൂടുതല്‍ പഠിക്കുകയാണെങ്കില്‍ ശബ്ദങ്ങള്‍ക്ക് കുറേ ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനാവും. ചില  ശബ്ദവീചികളെ തലച്ചോറിലെ ചില മോശമായ വികാരങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്ക് നാഡി വ്യവസ്ഥ മാറ്റുക വഴി മോശമായ വികാരങ്ങളും ദൃശ്യങ്ങളും രൂപപ്പെടുമെന്നാണ് മോണ്ട്രിയോയിലെ മ്യൂസിക് പ്രൊഫസര്‍ നെതലി ഗോസലിന്‍ വ്യക്തമാക്കുന്നത്. മ്യൂസിക്കുകള്‍ മനുഷ്യരില്‍ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുക.  
മ്യൂസിക് ടോര്‍ച്ചറിങിനെതിരെ zerodb.org യുടെ മൗനപ്രതിഷേധം അറിയേണ്ടതാണ്.

കേള്‍വി മനസ്സിലേക്ക് നേരെ നിക്ഷേപിക്കപ്പെടുന്ന എനര്‍ജിയാണ്. കേള്‍ക്കുന്ന ശബ്ദവീചികള്‍ മനസ്സിനെ വളരെ സ്വാധീനിക്കുന്നു. ആത്മീയ വചനങ്ങള്‍ നല്ല വികാരങ്ങളുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. ഇരുട്ടില്‍ കുറേ തുടര്‍ച്ചയായി പ്രസംഗങ്ങളോ  മ്യൂസിക്കുകളോ കേള്‍ക്കുകയാണെങ്കില്‍ അത് മോശമായ വികാരങ്ങങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലേക്കെത്താന്‍ സാധ്യതയുണ്ട്. കാരണം വെളിച്ചമില്ലാതാകുന്നതോടെ മനസ്സിന്റെ പ്രൊസസിങ് കേള്‍വിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു, അതിനാല്‍ തന്നെ പകല്‍ സമയത്ത് കേള്‍ക്കുന്നതിനേക്കാള്‍ രാത്രിയിലുള്ള കേള്‍വി വളരെ വ്യത്യാസപ്പെട്ടുകിടക്കുന്നു. താന്‍ കേള്‍ക്കുന്ന ശബ്ദവിചികളെ തലച്ചോറ് പ്രൊസസ് ചെയ്ത് അതിനനുസരിച്ച വിഷ്വല്‍ തീം മനസ്സില്‍ രൂപപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന വികാരങ്ങള്‍ക്കുള്ളില്‍ മനസ്സ് സഞ്ചരിച്ച് അതിരുകള്‍ കണ്ടെത്താനാവാതെ മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കിടക്കുമ്പോള്‍ പ്രകാശം അണക്കുക വഴി ശബ്ദങ്ങളില്‍ മാത്രം തലച്ചോറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലും കേള്‍ക്കുന്ന വിഷയം മനസ്സിനെ ബാധിക്കുന്ന തരത്തിലുള്ളതായതിനാലും മോശം വികാരങ്ങള്‍ പെട്ടെന്ന് തന്നെ സൃഷ്ടിക്കപ്പെടുന്നു. 

ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്. ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു. സ്റ്റീരിയോ ഇഫക്ടില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള എനര്‍ജി തോത് മാറ്റുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഉറവിടം, ദൂരം എന്നിവ വളരെ കൃത്യമായി തലച്ചോറിനകത്ത് പ്രൊസസ് ചെയ്യുന്നു. കാഴ്ച്ചയില്‍ മാത്രമല്ല, കേള്‍വിയിലും മിഥ്യാബോധം ഉണ്ട്, ‘ഡോള്‍ബി സിസ്റ്റത്തിലൂടെ ത്രീഡികളില്‍ മോഷന്‍ പിച്ചറുകളില്‍ നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും. മനുഷ്യമനസ്സുമായി നേര്‍ക്ക് നേരെ സംവദിക്കുന്ന രണ്ട് എനര്‍ജി ശബ്ദവും കാഴ്ച്ചയുമാണ്. ഒരു സമയത്ത് ഒരു വിഷ്വലിനെ മാത്രമെ ബ്രൈനിന് പ്രൊസസിന് സാധ്യമാകൂ, എന്നാല്‍ വ്യത്യസ്ത കേള്‍വികളെ ഒരേ സമയം പ്രൊസസ് ചെയ്യാന്‍ ബ്രൈനിന് കഴിയുന്നു. കേള്‍വിയാണ് മനസ്സുമായി കൂടുതല്‍ സംവദിക്കുന്നത്, ആയതിനാല്‍ മ്യൂസിക് ടോര്‍ച്ചറിങ് മനസ്സിനെ ഭീകരമായി ബാധിക്കുന്നു.


100 comments:

Akbar said...

>>>ബൂലോകത്ത് വമ്പന്‍ തിരമാലകള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു ബെച്ഞ്ചാലി പരപ്പനങ്ങാടി കടപ്പുറം കയറി വന്നത്. ഒട്ടേറെ വിത്ജ്ഞാന പ്രദമായ പോസ്റ്റുകള്‍ അങ്ങിനെ പിറന്നു. കഥയും കവിതയും കൊച്ചു കൊച്ചു ലേഖനങ്ങളുമൊക്കെ വിരിയുന്ന ബൂലോകത്തെ സര്‍ഗാത്മകതയുടെ കളിമുറ്റത്തു അല്‍പം ഗൌരവക്കാരനായി വേറിട്ട്‌ നില്‍ക്കുകയാണ് ഈ ബ്ലോഗര്‍‌ എന്നു ഇതിന്‍റെ വഴിത്താരകളിലൂടെ പിന്തിരിഞ്ഞു നടന്നാല്‍ വായനക്കാര്‍ക്ക് ബോധ്യമാകും.

ഇപ്പോള്‍ തിരമാലകളുടെ ജന്മ രഹസ്യങ്ങള്‍ തേടി അതിനിഗൂഡമായ കടലിന്‍റെ ആഴപ്പരപ്പില്‍ തപ്പി അറിവിന്‍റെ മുത്തുകളുമായി വീണ്ടും വന്നപ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ പോയതാണ് മുകളില്‍ പറഞ്ഞത്.

വിഷയ ബന്ധിതമായ ഒരു ലേഖനം ഭാവനക്കനുസരിച്ച് ആര്‍ക്കും എഴുതാം. എന്നാല്‍ സംഭവങ്ങള്‍ ആധികാരികതയോടെ വിവരിക്കുമ്പോള്‍ ലേഖനം വായാനാ സുഖം എന്നതിനപ്പുറം അതു അനുവാചകര്‍ക്കു അറിവും അവബോധവും നല്‍കുന്നു. എഴുത്തില്‍ സത്യസന്ധത പാലിക്കുന്നവര്‍ക്കേ ഇത് സാധിക്കൂ.

വല്ലതുമൊക്കെ പറയുക എന്നതിനപ്പുറം തന്‍റെ എഴുത്തിനു ചില നല്ല ഉദ്ദേശങ്ങള്‍ ഉണ്ട് എന്നു വായനക്കാരെ ബോധ്യപ്പെടുത്തും വിധം എഴുതുംബോഴേ അതൊരു സൃഷ്ടി എന്നു പറയാനാവൂ. ആ അര്‍ത്ഥത്തില്‍ ഈ ലേഖനം മികവു പുലര്‍ത്തുന്നു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്. ലേഖനം കൂടുതല്‍ ആളുകള്‍ വായിക്കട്ടെ. ആശംസകള്‍.<<<<

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുനാമിയെ പറ്റി ബെന്ജാലി എഴുതിയ പോസ്റ്റിനു ഞാന്‍ കൊടുത്ത കമന്റാണ് മുകളില്‍. ഇപ്പോള്‍ സൈക്കോളജിക് ടോര്ച്ചറിംഗ് എന്ന ഈ ലേഖനം എന്‍റെ വാക്കുകള്‍ക്കു അടിവരയിടുന്നു. വ്യത്യസ്തമായ വിഷയം തിരഞ്ഞെടുത്തു ബൂലോകത്തിന് അറിവ് നല്‍കുന്ന ഇത്തരം ലേഖകനങ്ങള്‍ പതിവ് ബ്ലോഗ്‌ പോസ്റ്റുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍.

Jefu Jailaf said...

ബ്ലോഗിങ് കേവലം നേരംപോക്ക് മാത്രമല്ല അതിനു സാമൂഹിക രംഗത്ത് വ്യക്തമായ സ്വാധീനം ഉണ്ടെന്നു തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ബെന്ച്ചാലിയിലൂടെ പുറംലോകം കണ്ടു കൊണ്ടിരിക്കുന്നത്. തികച്ചും വിഞാനപ്രദമായ, ചിന്തനീയമായ ലേഖനങ്ങള്‍ ഒരുക്കുന്ന ഇക്കാക്ക് അഭിനന്ദനങ്ങള്‍..

ശ്രീജിത് കൊണ്ടോട്ടി. said...

വിജ്ഞാപ്രദമായ പോസ്റ്റ്‌.. വിനോദത്തിലേറെ ബ്ലോഗിനെ വിജ്ഞാനപ്രദമായി ഉപയോഗിക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...

ഷബീര്‍ - തിരിച്ചിലാന്‍ said...

എന്നും എന്തെങ്കിലും ഒന്ന് പുതിയതായി പഠിക്കാന്‍ ഈ ബ്ലോഗ് വായിക്കുംബോള്‍ കഴിയാറുണ്ട്. ഇന്നും ആ പതിവ് തെറ്റിയില്ല...

അഭിനന്ദനം എന്ന വാക്കിനപ്പുറം ബെഞ്ചാലി അര്‍ഹിക്കുന്നു... ഈ പരിശ്രമത്തിന്.

പുതുവത്സരാശംസകള്‍

Sidheek Thozhiyoor said...

താങ്കളുടെ ഓരോ പോസ്റ്റും വിജ്ഞാനത്തിന്റെ ഓരോരോ അധ്യായങ്ങളാണ് , കൂടുതല്‍ പ്രതീക്ഷകളോടെ.

ഫൈസല്‍ ബാബു said...

ഇതൊരു പുതിയ അറിവ് തന്നെയാണ് ,,ഒരു മനുഷ്യനെ സംഗീതം ഉപയോഗിച്ച് പീഡിപ്പിക്കുക ,,മനുഷ്യന്‍ മനുഷ്യനെ നശിപ്പിക്കാന്‍ ഉപായോഗിക്കുന്ന ഈ മോഡേണ്‍ ശിക്ഷാവിധി കഷ്ട്ടം തന്നെ ,താങ്കളുടെ പോസ്റ്റ്‌ ഒറ്റവീര്‍പ്പില്‍ വായിച്ചു തീര്‍ത്തു ..വിഷയത്തെക്കുറിച്ച് ഗഹനമായി പഠിച്ച് എഴുതിയ ഒരു നല്ല ലേഖനം..ഒരു നല്ല വായനക്ക് അവസരമൊരുക്കിയതിനു ഒരു പാട് നന്ദി!!

MT Manaf said...

ചെമ്മാടിനും തെയ്യാലക്കും ഇടയിലുള്ള ഒരു സ്ഥലപ്പേ രാണ് ബെഞ്ചാലി എന്നാണു എന്റെ അറിവ്. പക്ഷെ ബെഞ്ചാലിയുടെ ചിന്തകള്‍ക്ക് വന്‍കരകള്‍ കടക്കാനുള്ള സൌന്ദര്യമുണ്ട് ..Congrats dear Benchu..

Pradeep Kumar said...

ശബ്ദവീചികളുടെ സ്വാധീനശക്തിയെക്കുറിച്ചും, അതില്‍ അടങ്ങിയിരിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചും മാത്രമല്ല അത് എങ്ങിനെ ഒരു മര്‍ദ്ദനോപകരണമാക്കി മാറ്റാമെന്നുമുള്ള ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്ചയും നല്‍കുന്നുണ്ട് ഈ ലേഖനം...

കൃത്യമായ പഠനങ്ങള്‍ക്കു ശേഷം നന്നായി അവതരിപ്പിച്ച ഈ ലേഖനത്തെയും ലേഖകനെയും അഭിനന്ദിക്കാതെ വയ്യ...

Artof Wave said...

വിജ്ഞാപ്രദമായ പോസ്റ്റ്‌.........
ആദ്യമായാണ് താങ്കളുടെ പോസ്റ്റ് വായിക്കുന്നത്, നല്ലൊരു പഠനം
എങ്ങിനെ അഭിനന്ദിക്കാതിരിക്കും
അഭിനന്ദനങ്ങള്‍
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ലേഖനം
അക്ബര്‍ സാഹിബിന്റെ കമന്റിനു അടിവര .
ആശംസകള്‍ .

രമേശ്‌ അരൂര്‍ said...

ലക്ഷ്യ ബോധമുള്ള പോസ്റ്റ്‌ .ആധികാരികമായി പറഞ്ഞ കാര്യങ്ങള്‍ വിജ്ഞാനപ്രദമായി ..

Unknown said...

ബ്ലോഗിങ്ങിനെ പഠനാര്‍ഹമായ പ്രബന്ധമായി മാറ്റി അവതരിപ്പിക്കുന്ന ബെന്ചാലിക്കക്ക് അഭിനന്ദനങ്ങള്‍!...

തികച്ചും വിഞാനപ്രദവും, ചിന്തനീയവുമായ ലേഖനങ്ങള്‍..

MINI.M.B said...

പോസ്റ്റ്‌ ഇട്ട ഗൌരവത്തോടെ തന്നെ വായിച്ചു. ഒട്ടേറെ അറിവ് പ്രദാനം ചെയ്തതിനു അഭിനന്ദനങ്ങള്‍!

TPShukooR said...

ഇത്ര ഭീകരമായൊരു ടോര്‍ച്ചറിംഗ് ആദ്യമായാണ് കേള്‍ക്കുന്നത്. മനുഷ്യന് മറ്റൊരു മനുഷ്യനെ എങ്ങനെയെല്ലാം പീഡിപ്പിക്കാം. എന്നാലും സഹജീവികള്‍ പിടയുന്നത് കാണുമ്പോള്‍ ഊറ്റം കൊള്ളുന്നത് വല്ലാത്തൊരു മാനസികാവസ്ഥ തന്നെ.

നല്ല ലേഖനം.

വേണുഗോപാല്‍ said...

ഗോണ്ട്നാമോ ....
മനുഷ്യാവകാശ ലംഘനത്തിന്റെ പുതിയ മുഖങ്ങള്‍ കാണിച്ചു തന്ന മര്‍ദ്ദന രീതികള്‍ നടപ്പാക്കുന്ന തടവറ എന്ന കുപ്രസിദ്ധി നേടിയ ഇടം .

അവിടെ ഇത്തരം ഒരു മര്‍ദ്ദന മുറ കൂടി പരീക്ഷിക്കപെട്ടിരുന്നു എന്നത് ബെന്ചാലിയുടെ പോസ്റ്റിലൂടെ മാത്രമാണ് അറിയുന്നത് . മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ ബെന്ചാലിയുടെ രചനകള്‍ അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ട് തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് .

ഈ ലേഖനവും ഏറെ വിജ്ഞാന പ്രദം ആയതു മുകളിലെ വരികള്‍ക്ക് അടി വരയിടുന്നു . ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആതികാരികതയോടെ അവതരിപ്പിക്കുന്ന ലേഖനം എപ്പോഴും വായനക്കാരെ വഴിതെറ്റിക്കാതെ വിജ്ഞാനം സമ്മാനിക്കുന്നു. അതിനെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ശൈലിയില്‍ നിര്‍മ്മിക്കുമ്പോള്‍ വായനയും സൌന്ദര്യമുള്ളതാക്കുന്നു. ബ്ലോഗിലൂടെ നല്‍കുന്ന സംഭാവനകള്‍ വളരെ ഉപകാരപ്പെടുന്നു.
അഭിനന്ദനങ്ങള്‍ മാഷെ.

കെ.എം. റഷീദ് said...

സംഗീതവും ശബ്ദവും മനോഹരവും ആനന്ദ കരവുമാണ്. അമൃതും അതികമായാല്‍ വിഷമാകുന്നതുപോലെ സംഗീതവും അതിന്റെ പരിധിക്കപ്പുറത്ത് ശബ്ദതരംഗങ്ങളെ ഉപയോഗിച്ചാല്‍ കഠിനവും ക്രുരവുമായ പീഡനവുമാക്കമെന്നു മുമ്പ് മനസ്സിലാക്കിയിരുന്നു എന്നാല്‍ അതിന്റെ ശാസ്ത്രീയവശം വെളിവാക്കുന്നതാണ് പഠനാര്‍ഹമായ ഈ പോസ്റ്റ് - അഭിനന്ദനങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മനസ്സിനു സുഖം നല്‍കുന്ന എന്തിനെയും പീഡനോപാധി ആയി ഉപയോഗിക്കാന്‍ കഴിയും .വളരെ ഹൃദയ ഭേദകമാം വണ്ണം സംഗീതത്തെ ഉപയോഗിക്കുന്നതെങ്ങനെയെന്നു ബ്ലോഗര്‍ കാട്ടിത്തരുന്നു .

Yasmin NK said...

മ്യൂസിക് ഉപയോഗിച്ച് രോഗങ്ങള്‍ വരെ മാറ്റാം, അതേ സംഗതി ഉപയോഗിച്ച് മാനസികനില തന്നെ തെറ്റിക്കാം..നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍..

റശീദ് പുന്നശ്ശേരി said...

ഞാനടക്കമുള്ള പലരും ബ്ലോഗിങ് കേവല നേരമ്പോകായി മാത്രം കാനുന്മ്പോള്‍
ഈ ഉദ്യമത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.
വേറിട്ട വഴിയിലെ യാത്രക്ക് മംഗളങ്ങള്‍

Sabu Hariharan said...

വിജ്ഞാനപ്രദമായ പോസ്റ്റ്‌. ഈ മാതിരി ക്രൂരതകളെ കുറിച്ച്‌ ആദ്യമായാണ്‌ കേൽക്കുന്നത്‌. ഭീകരം. ഇത്രയും നല്ല ഒരു മനുഷ്യ ശരീരവും, ഒരു ജീവിതവും ലഭിച്ചിട്ടും അതിനെ അൽപം പോലും ബഹുമാനിക്കാനറിയാത്ത മനുഷ്യർ..

~~MeRmAiD~~ said...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...

http://ienjoylifeingod.blogspot.com/2011/12/blog-post.html

നോക്കുമല്ലോ..

~~MeRmAiD~~ said...

മ്യൂസിക്‍ ടോര്‍ച്ചറിങോ..ആദ്യായി കേള്‍ക്കാണ്‍..
ഒരു തരം പേടി വന്നു..
പത്രം അപ്ഡേറ്റ് ചെയ്തതില്‍ താങ്ക്സ്.

SHANAVAS said...

ബെന്ചാലി ഭായ്, താങ്കളുടെ പോസ്റ്റുകള്‍ വളരെ അധികം വിഞ്ജാനപ്രദങ്ങള്‍ ആണ്..ഇതിനു പിന്നിലെ പരിശ്രമത്തിനെ എത്ര അഭിനന്ദിച്ചാലും മതി ആവുകയില്ല..ബ്ലോഗ്ഗിങ്ങിനെ ഇത്ര ഗൌരവത്തോടെ സമീപിക്കുന്ന താങ്കള്‍ക്ക് എല്ലാ ആശംസകളും..ഇനിയും പുതിയ അറിവുകല്‍ക്കായി കാത്തിരിക്കുന്നു...

Shyju Daniel Adoor said...

നന്നായിരിക്കുന്നു....

Muralee Mukundan , ബിലാത്തിപട്ടണം said...

“ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്. ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു...”

അറിവുകളുടെ ഈ ഭണ്ഡാരം അഴിച്ചപ്പോഴുള്ള ശബ്ദകോലാഹലം ശരിക്കും ; ഏവരേയും കോരിത്തരിപ്പിക്കുന്നതാണ് കേട്ടൊ ഭായ്

ഷാജു അത്താണിക്കല്‍ said...

പുതുവത്സരാശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

ഒരു പാട് നന്ദി ..പുതിയ അറിവുകള്‍ തന്നതിന് ...അറിവുകളുടെ ചിറകുകള്‍ ഇനിയും പറപ്പിക്കുക....

കൊമ്പന്‍ said...

ബെന്ജാലി പോസ്റ്റ് വായിക്കുന്നത് ചുമ്മാ ഒരു രസത്തിന് ആവാറില്ല ഒട്ടേറെ വിക്ഞാന പ്രദമായ അറിവുകള്‍ നല്‍കുന്ന ഒന്നായിട്ടാണ് ഇങ്ങനെ ഉള്ള ആധുനിക പ്രാകൃത ശിക്ഷ രീതിയെ കുറിച്ചുള്ള വെക്തമായ ഒരു പഠനം തന്നെ സമ്മാനിച്ചു ഈ പോസ്റ്റ് താങ്ക്സ് ബെന്ജാലി

എന്‍.പി മുനീര്‍ said...

വിജ്ഞാന്അപ്രദമായ ലേഖനം.തടവുകാര്‍ക്ക് മേല്‍ പ്രയോഗിക്കുന്ന ടോര്‍ച്ഛറിംഗ് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു.ഭൂമിയില്‍ നരകം സൃഷ്ടിക്കുന്നവര്‍ക്ക് അതിനെ ഏത്രത്തോളം ഭീകരമാക്കാന്‍ കഴിയും എന്നതിന് ഈ കുറിപ്പു തന്നെ തെളിവാണല്ലോ.

Unknown said...

once again a beautiful and informative post. congrats.

ഞങ്ങള്‍ ഇവിടെ ഇത്തരം ഒരു ഉപക്രണം ഉപയോഗിക്കാറുണ്ട്. അത് എലികളെ തുരത്തന്‍ ആണ് എന്നു മാത്രം.

അതും ഇത് പോലുള്ള സൌണ്ട് വേവ്സ് ആണ് ഉണ്ടാക്കുന്നത്, സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല, എന്നാല്‍ അത് ഓണ്‍ ചെയ്താല്‍ എലികള്‍ 100 മീറ്റര്‍ ചുറ്റലവില്‍ എവിടേയും ഉണ്ടാവില്ല

khaadu.. said...

മ്യൂസിക്‌ ന്റെ നല്ല വശങ്ങള്‍ മാത്രമേ ഇത് വരെ അറിയുകയുണ്ടായിരുന്നുള്ളൂ... അതിനു ഇങ്ങനെ ഒരു ഉപയോഗം കൂടിയുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്....
അക്ബര്‍ ക്ക പറഞ്ഞ പോലെ കഥയും കവിതയും കൊച്ചു കൊച്ചു ലേഖനങ്ങളുമൊക്കെ വിരിയുന്ന ബൂലോകത്തെ സര്‍ഗാത്മകതയുടെ കളിമുറ്റത്തു അല്‍പം ഗൌരവക്കാരനായി വേറിട്ട്‌ നില്‍ക്കുകയാണ് ഈ ബ്ലോഗര്‍‌ ......

പുതിയ അറിവ് സമ്മാനിച്ച താങ്കള്‍ക്ക് നന്ദി...

അഭിനന്ദനങ്ങള്‍ ..

അനശ്വര said...

വളരെ വ്യത്യസ്ഥമായ ലേഖനത്തിന്‌ ആശംസകള്‍...മുമ്പൊരിക്കലും ഞാന് കേട്ടിട്ടില്ല്ലാത്ത ഒരു വിഷയമാണിത്...ശബ്ദം കൊണ്ട്, സംഗീതം കൊണ്ട് ഒരു ശിക്ഷാമുറ..!! വായിക്കുംപോള്‍ തന്നെ അതിന്റെ ഭയാനകത അറിയുന്നുണ്ട്...
എവിടെന്നാ ഇത്റേം അറിവ്?!! ഓരോ പോസ്റ്റും വ്യത്യസ്ഥമായ വിഷയങ്ങള്‍..എല്ലാത്തിനെ കുറിച്ചും വളരെ സൂക്ഷമമായ വിവരങ്ങളും..!!! ഇതൊക്കെ എങ്ങിനെ കളക്ട് ചെയ്യുന്നു.. ഇതിന്റെ പിന്നില്‍ നല്ല അദ്ധ്വാനം തന്നെ കാണും ല്ലെ?..ആ അറിവൊക്കെ നല്ല രീതിയില്‍ എല്ലാവരിലേക്കും എത്തിക്കുന്ന ഉദ്യമത്തിന്‌ ഒരിക്കല്‍ കൂടി ആശംസകള്‍...അറിവു പകര്‍ന്ന് നല്‍കുന്നവന്‍ ദൈവത്തിങ്കല്‍ പ്രിയങ്കരനത്രെ..!

Anonymous said...

സംഗീതം -അനശ്വരം ,
പ്രണയകാവ്യത്തിന്ന-
നുഭൂതികള്‍ തീര്‍ക്കുമൊരു
അപ്സരസ്സ് !!!
പക്ഷെ ..ഇന്നതിന്‍ മറ്റൊരു
മുഖത്തിന്‍ മുന്നില്‍
പകപ്പോടെ നില്‍ക്കവേ
..ഓര്‍ത്ത്‌ പോകുന്നു
തെറ്റിയത് ..സൃഷ്ട്ടിക്യോ ??
അതോ ,സൃഷ്ട്ടി കര്‍ത്താവിനോ ??rr

priyag said...
This comment has been removed by the author.
priyag said...

ഈ ബ്ലോഗ്‌ ഒരു പഠന ക്കളരി ആണ് .

വര്‍ഷിണി* വിനോദിനി said...

വിജ്നാനപ്രദം....അറിയാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു..നന്ദി...!

പുതുവത്സരാശംസകള്‍...!

Harinath said...

വളരെ വളരെ വിജ്ഞാനപ്രദം...നന്ദി

Typist | എഴുത്തുകാരി said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. അറിയില്ലായിരുന്നു ഇതൊന്നും.

ശ്രദ്ധേയന്‍ | shradheyan said...

ഏതൊക്കെയോ പുസ്തകങ്ങള്‍ തെരഞ്ഞുപിടിച്ചു വായിച്ചാലും ലഭിക്കാത്ത വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി. ബെഞ്ചാലി ബൂലോകത്തിന് നല്‍കുന്ന വലിയൊരു സേവനം തന്നെയാവും ഈ ബ്ലോഗ്‌. ആശംസകള്‍.

അലി said...

ശബ്ദം കൊണ്ട് പീഢിപ്പിക്കാനും ശിക്ഷിക്കാനും കഴിയുമെന്നതിന് ഇപ്പോൾ ചിലർ ആഘോഷമാക്കുന്ന സിനിമാഗാനങ്ങൾ തന്നെ തെളിവാണ്.


ബ്ലോഗ് കഥകളുടെ പതിവ് വഴികളിൽ നിന്നും മാറിനടക്കുകയും അറിയാത്ത ലോകത്തേക്ക് കൂട്ടുക്കൊണ്ട് പോകുന്ന ലേഖനങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നതിന് ആയിരം അഭിനന്ദനങ്ങൾ.

ഇക്ബാല്‍ മയ്യഴി said...

വളരെ അറിവ് നല്‍കുന്ന ലേഖനങ്ങളാണല്ലോ ഈ ബ്ലോഗ്‌ മുഴുവന്‍. വിത്യസ്തമായ ഒരു ബ്ലോഗ്‌. നന്ദി എന്റെ ബ്ലോഗില്‍ വന്നതിനും, ഈ ബ്ലോഗ്‌ പരിചയപ്പെടാന്‍ സാഹചര്യമുണ്ടാക്കിത്തന്നതിനും.

Echmukutty said...

മനുഷ്യൻ എന്തിനേയും എന്തുപയോഗിച്ചും പീഡിപ്പിയ്ക്കും.......
ഈ പോസ്റ്റിനു നന്ദി.

ജീവി കരിവെള്ളൂർ said...

സംഗീതം ഉപയോഗിച്ചുള്ള ചികിത്സകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട് .
ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ഈ വിഷയത്തെ ചെറുതായി പരാമർശ്ശിച്ചിരുന്നതായി ഓർക്കുന്നു .
ഇത്ര വിശദമായ ഒരു കുറിപ്പിനു നന്ദി !

kochumol(കുങ്കുമം) said...

തികച്ചും വിഞാനപ്രദമായ ലേഖനം ...അറിയാത്ത കാര്യങ്ങള്‍ ആണ് ... അറിവ് പ്രദാനം ചെയ്തതിനു അഭിനന്ദനങ്ങള്‍..പുതുവത്സരാശംസകള്‍...

അഷ്‌റഫ്‌ സല്‍വ said...

വിജ്ഞാപ്രദമായ പോസ്റ്റ്‌

കുസുമം ആര്‍ പുന്നപ്ര said...

വിജ്ഞാനപ്രദമായ പോസ്റ്റ്

ഫസലുൽ Fotoshopi said...

അറിയാത്ത അറിവുകൾ.. ഹോഹ് ശബ്ദം കൊണ്ട് ഇങ്ങനെയൊക്കെ നടക്കും അല്ലെ.... അഭിനന്ദനങ്ങൾ

Mohiyudheen MP said...

വളരെ ഇന്‍ഫൊര്‍മേറ്റീവായ ഒരു ലേഖനം, ഇത്‌ വായിക്കുന്നത്‌ കൊണ്‌ട്‌ അറിവ്‌ വര്‍ദ്ദിപ്പിക്കാന്‍ കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്‌. ഗ്വാണ്‌ടനോമയിലെ പരിഷ്കൃത ശിക്ഷാ രീതി പ്രാകൃത മനുഷ്യരെ പോലും തോല്‍പ്പിച്ച്‌ കളയുമല്ലോ? മനുഷ്യന്‌ ഇത്ര ക്രൂരനാവാന്‍ എങ്ങനെ കഴിയുന്നു,,, വിചാരണ കൂടാതെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദീനാരോദനം ആര്‌ കേള്‍ക്കാന്‍ . അവര്‍ അനുഭവിക്കുന്ന ക്രൂരതയുടെ തോത്‌ എത്രയെന്നും മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിച്ചു, അതു പോലെ ശബ്ദത്തിനെ വിവിധ രീതികളില്‍ ഉപയോഗപ്പെടുത്താമെന്നതും.

ഷെരീഫ് കൊട്ടാരക്കര said...

അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍! ഇനിയും ഇത് പോലുള്ള അറിവ് പകര്‍ന്ന് തരുന്ന എഴുത്ത് തുടരുക.

അനില്‍കുമാര്‍ . സി. പി. said...

ശ്രദ്ധേയവും, വിജ്ഞാനപ്രദമായ പോസ്റ്റ്‌...

'ബൂലോകത്തില്‍ ' വായിച്ചിരുന്നു.

anamika said...

സൈകോളജിക് ടോർച്ചറിങ്" അതിവിടെ ഈ സാഹചര്യത്തില്‍ പലര്‍ക്കും ആവശ്യമാണെന്ന് തോന്നുന്നു
ഒരു ഡൌട്ട്
ഹെട്സെറ്റ് ചെവിയില്‍ വച്ച് ഒരുപാടു നേരം പട്ടു കേള്‍ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ??

ബെഞ്ചാലി said...

@anamika : ഹെഡ്സെറ്റ് അത്യാവശ്യം വോളിയത്തിലാണെങ്കിൽ 7-8 മണിക്കൂറ് തുടർച്ചയായി ഉപയോഗിച്ചാൽ അത് ഉന്മാദമുണ്ടാക്കുമെന്ന് പഠനങ്ങളിലുണ്ട്. വെളിച്ചമില്ലാത്ത അവസ്ഥയിൽ ഇമോഷനുകൾ പെട്ടൊന്ന് തന്നെ സൃഷ്ടിക്കെപെടുന്നതിനാൽ രാത്രി സമയങ്ങളിൽ കഴിയുന്നത്ര ഒഴിവാക്കുകയാണ് ഉത്തമം.

ഏപ്രില്‍ ലില്ലി. said...

ഇത് പുതിയ അറിവാണ്. സംഗീതവും പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഞാന്‍ ആദ്യമായാണ്‌ കേള്‍ക്കുന്നത്. വിജ്ഞാന പ്രദമായ പോസ്റ്റിനു നന്ദി ശ്രീ ബെഞ്ചാലി

Sureshkumar Punjhayil said...

Manoharam, Ashamsakal...!!

Anonymous said...

പുതിയ അറിവുകളിലേക്ക് വാതിലുകള്‍ തുറന്നിട്ടതിനു അഭിവാദ്യങ്ങള്‍

പൊട്ടന്‍ said...

ബെഞ്ചാലിക്ക് അഭിവാദ്യങ്ങള്‍

വിജ്ഞാനം ഇത്ര സരളമായി കൈകാര്യം ചെയ്യുന്ന ഒറ്റ ബ്ലോഗ്‌ ഇതാണ്.

kharaaksharangal.com said...

ഞാന്‍ ഇതിനു മുന്‍പ് ഈ ബ്ലോഗ്‌ വായിച്ചിട്ടില്ലെന്നു തോന്നുന്നു. താമസിച്ചുപോയത്തില്‍ കുറ്റബോധമുണ്ട്.
ആശംസകള്‍, അഭിനന്ദനങ്ങള്‍ എന്നൊന്നും എഴുതേണ്ട ഒരു ബ്ലോഗല്ല ഇത്. ബ്ലോഗില്‍ വരുന്നതെല്ലാം ടോയിലറ്റ് സാഹിത്യമാണെന്നത്തിനുള്ള മറുപടിയാണ്.
നന്ദി.

viddiman said...

വിജ്നാനപ്രദം...

Anil cheleri kumaran said...

നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.

ഗീത said...

ഇത്രയും ഇൻഫൊർമേറ്റീവ് ആയ ഈ ബ്ലോഗ് ആദ്യം കാണുകയാണ്. എന്റെ പോസ്റ്റിൽ വന്ന് എന്നെ ഇവിടേക്ക് നയിച്ചതിന് ബെഞ്ചാലിയോട് ആയിരം നന്ദി പറയുന്നു.

സുന്ദരമായ സംഗീതം ടോർച്ചർ ആകുന്ന സന്ദർഭങ്ങൾ അറിയാം. ആധുനിക കാലത്തെ ചില പാട്ടുകൾ - 120ഡെസിബെലിനും മുകളിൽ പോകുന്ന അലർച്ചയും തട്ടുപൊളിപ്പൻ സംഗീതവുമുള്ളവ. എന്നാലും ഇപ്പോഴത്തെ പിള്ളേർക്ക് അതാണിഷ്ടം.

yousufpa said...

ഭീകരന്മാര്‍ ഇവരാണ് ..........ഇതാണ് അമേരിക്കന്‍ ഭീകരത.

Abdulkader kodungallur said...

തനിക്കു ലഭ്യമാകുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഹൃദ്യമാകുന്ന രൂപത്തില്‍ പകര്‍ന്നു കൊടുക്കുക വഴി അയാള്‍ എത്തിച്ചേരുന്നത് സാമൂഹ്യ പ്രതിബദ്ധതാ നിര്‍വഹണത്തിന്റെ ഉത്തുംഗത്തിലാണ് . ഈ വിജ്ഞാനപ്രദമായ ലേഖനത്തിലൂടെ ശ്രീ . ബെഞ്ചാലി ആ സ്ഥാനം അനായാസം കരസ്ഥമാക്കിയിരിക്കുന്നു . നന്മ ഭവിക്കട്ടെ .ഭാവുകങ്ങള്‍ .

കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്‌. said...

വമ്പന്‍ ഫ്രീകെന്‍സി ഉള്ള പാട്ടുകള്‍ നമ്മളെ ആലോസരപെടുത്തുന്നു.എന്നാലും ഇങ്ങനെയും ഒരു ശിഷ രീതി ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി...ഗോണ്ട്നോമയില്‍ നടക്കുന്നത് ശരിക്കും മനുഷ്യത്വ രഹിതം നിറഞ്ഞ പ്രവര്‍ത്തി ആണ്...ഹ...കഷ്ടം....ഞാന്‍ ലജ്ജിക്കുന്നു........മ്യൂസിക്‌ ടോര്ച്ചരിംഗ് എന്ന വാക്ക് തന്നെ ഞാന്‍ ആദ്യം കേള്‍ക്കുകയാണ്....മനുഷ്യനെ നശിപ്പിക്കുന്ന ഇത്തരം ശിഷയെ യു എന്‍ എ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല.....ഹ കഷ്ടം.......ഈ ലേഖനത്തെ ഞാന്‍ പ്രശംസിച്ചില്ലെങ്കില്‍ ഹാ കഷ്ടം...ഇത്രയും നല്ല പോസ്റ്റിനെ ഷെയര്‍ ചെയിതില്ലെങ്കില്‍ ഹാ കഷ്ടം.....കുടുതല്‍ കഷ്ടങ്ങള്‍ക്കു ക്ലിക്ക് ചെയുക......

Cv Thankappan said...

ഏവര്‍ക്കും അറിവേകാന്‍ ഉതകുന്ന
പോസ്റ്റ്.നന്ദിയുണ്ട് ഈ സദുദ്യമത്തിന്.

പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍

ManzoorAluvila said...

Undersign on Mr. Akbar comment..Knowledge full and informative..Thanks and Congrats

Hashiq said...

വിജ്ഞാനപ്രദമായ പോസ്റ്റിനും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കും അഭിനന്ദനങള്‍ ബെഞ്ചാലി..

കൂതറHashimܓ said...

>>> സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്. <<<
ഭീകരം...!! സ്വന്തത്തെ പോലും നഷട്ടപ്പെടുന്ന അവസ്ഥ അതി ഭീകരം..!!

Mizhiyoram said...

വളരെ വിജ്ഞാന പരമായ ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇവിടെ എത്തിച്ച ഹാഷിമും അഭിനന്ദനം അര്‍ഹിക്കുന്നു.

Unknown said...

ആധികാരികം സൂക്ഷ്മം ...
അഭിനന്ദനങ്ങള്‍

റിനി ശബരി said...

മാഷേ ..ഈ പുതു പുലരിയില്‍
ഈ വരികള്‍ ഉള്ളില്‍ വല്ലാത്ത
ഭീതി നിറച്ചൂ .. ചെവിയില്‍ എന്തൊ
വന്നിരിക്കുന്ന പൊലൊരു ഫീല്‍
വരികളില്‍ നിറച്ച് വച്ചിട്ടുണ്ട് ..
നാമൊക്കെ എത്ര ഭാഗ്യം ചെയ്തവരെന്ന്
ചിന്തിച്ചൂ പൊകുന്നു , കൂടെ നാളേ നമ്മുക്കും
വന്നു ഭവിക്കാവുന്ന ആപത്തിനേക്കുറിച്ചോര്‍ത്തും ..
ക്രൂരതകള്‍ എതൊകെ വിധത്തിലാണ് ലോകത്ത്
നടമാടുന്നത് , പൂര്‍ണമായ മാനുഷിക നശീകരണം മാത്രം ലക്ഷ്യം വച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന ലോകം !!
എന്തു നേടുന്നു ഈ ക്രൂരതകള്‍ കൊണ്ട്
എന്തൊകെക് കുറ്റം ചാര്‍ത്തപെട്ടാലും , ഇതൊക്കെ
ചെയ്തു കൂട്ടുന്നവര്‍ മനുഷ്യര്‍ തന്നെയെല്ലേന്ന് ചിന്തികുമ്പൊള്‍ .?വരികളില്‍ ഒട്ടേറെ നഗ്ന സത്യങ്ങള്‍ തുറന്ന് കാട്ടുന്നുണ്ട് ആഴത്തിലുള്ള വിശദീകരണവും ഉണ്ട്, ചിലതൊക്കെ ആദ്യമറിയുന്നത്
ആദ്യമായീ വായിക്കുന്നു മാഷിനേ.വ്യക്തമായീ കാര്യങ്ങള്‍ വിശദീകരിക്കുന്ന കഴിവുള്ള മനസ്സ്. ഇനിയും വരും വായിക്കാന്‍ പുതിയ പുതിയ
പോസ്റ്റുകളുമായീ ഇവിടുണ്ടാകുക .എങ്കിലും വല്ലത്തൊരു നോവുണ്ട് ഈ വരികള്‍ക്ക് , ഒരായിരം മനസ്സുകളുടെ നോവ് തളം കെട്ടി കിടക്കുന്ന പൊലെ .

നികു കേച്ചേരി said...

ഇൻഫൊർമേറ്റീവ്..
‘ഉദയനാണു താരം’ ത്തിൽ ഇതിന്റെ മറ്റൊരു വേർഷനല്ലേ കാണുന്നത്(അവസാനഭാഗം)???
ലളിതവൽക്കരിക്കുകയല്ല...
അഭിനന്ദനങ്ങൾ...:)

ബെഞ്ചാലി said...

@നികു കേച്ചേരി : ഉദയനാണ് താരം എന്ന സിനിമ പേര് കേട്ടിട്ടുണ്ട്. അടുത്ത കാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ല. അഭിപ്രായങ്ങൾക്ക് നന്ദി :)

Unknown said...

നല്ല ലേഖനം.അഭിനന്ദനങ്ങൾ...

ഇ.എ.സജിം തട്ടത്തുമല said...

നന്ദി! ഇത് ഓടിച്ചു വായിച്ചിട്ടു കാര്യമില്ല. മനസിരുത്തി ഒന്നുകൂടി വായിക്കണം.വീണ്ടും വരും!

praveen mash (abiprayam.com) said...

ഇവിടെ എത്താന്‍ അല്പം വൈകി .. !
ഇവിടം അറിവിന്റെ പെരുമഴയാണല്ലോ ...!!
നന്ദി ..!!

Ismail Chemmad said...

വളെരെ ഏറെ ശ്രേദ്ധയോടെ വായിച്ച ഒരു ലേഖനം.
വായനക്കാരന് സംത്രിപ്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഈ ബ്ലോഗിലെ പ്രത്യേകതയാണ്

Arif Zain said...

നന്ദി ബെഞ്ചാലി. ഒരു പോസ്റ്റില്‍ എന്തെന്തെല്ലാം അറിവുകളാണ്. ബ്ലോഗ്‌ വായന വൃഥാവിലാസമാകാതെ പോകുന്നത് ഇത് പോലെയുള്ള പോസ്റ്റ്‌ കള്‍ വായിക്കുമ്പോഴാണ്. മ്യൂസികിന്‍റെ പീഡനക്ഷമത പുതിയൊരു വിവരം തന്നെ. ഉയര്‍ന്ന ഡെസിബെലിലുള്ള ശബ്ദ വീചികള്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ അസ്വസ്ഥത തോന്നിയ സന്ദര്‍ഭങ്ങള്‍ ഒരു പാടുണ്ടായിട്ടുണ്ട്; അത് യേശുദാസിന്‍റെ ശബ്ദമാണെങ്കില്‍ പോലും. വെളിച്ചത്തിന്‍റെ സാന്നിധ്യമില്ലാത്ത ശബ്ദങ്ങളുടെ ഉയര്‍ന്ന പ്രഭാവവും അനുഭവപ്പെട്ടിട്ടുണ്ട്. അതൊക്കെ തികച്ചും വ്യക്തിപരമായ വൈകല്യങ്ങളാണെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ഒരു പക്ഷേ തലയിണ മന്ത്രത്തിന് ഇത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുന്നതും ഈ വെളിച്ചമില്ലായ്മ കൊണ്ട് തന്നെയാകണം.നന്ദി ബെഞ്ചാലീ ഒരിക്കല്‍ കൂടി. ബ്ലോഗിങ്ങിന്‍റെ മാനങ്ങള്‍ താങ്കള്‍ പലമടങ്ങ് വര്‍ധിപ്പിച്ചു.

Mohamedkutty മുഹമ്മദുകുട്ടി said...

മുഹമ്മദ് യൂസുഫെന്ന ബെഞ്ചാലിയെ കൂടുതല്‍ വായിച്ചിട്ടില്ല.സാധാരണ നുറുങ്ങുകളും നേരം പോക്കുകളും പോസ്റ്റ് ചെയ്യാറുള്ള മറ്റുള്ളവരില്‍ നിന്ന് വിത്യസ്തനായി ഗൌരവമുള്ള വിഷയം ഗൌരവമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.എന്നാല്‍ എന്റെ ഒരഭിപ്രായം പറയട്ടെ, തുടക്കത്തില്‍ രസാവഹമായി വിവരിച്ചു തുടങ്ങിയ കാര്യം പെട്ടെന്ന് വിഷയത്തിന്റെ പ്രാധാന്യം കണക്കെടുത്താവണം പിന്നീട് തികച്ചും സാധാരണ സയന്റിഫിക് ലേഖനത്തിന്റെ നിലവാരത്തിലേക്ക് പോയത്. അവസാനമെങ്കിലും അല്പം മേമ്പൊടി ചേര്‍ത്ത് വായനക്കാരനെ ഒന്നു രസിപ്പിക്കമായിരുന്നു. ഇതൊരു വിമര്‍ശനമല്ല,അഭിപ്രായം മാത്രം. അഭിനന്ദനങ്ങള്‍!.

Mohamedkutty മുഹമ്മദുകുട്ടി said...

സുബൈദയുടെ കമന്റ് ബോക്സിലെ ലിങ്ക് വിതരണത്തോടല്പം വിയോജിപ്പുണ്ട്. താന്‍ കമന്റിടുന്ന പോസ്റ്റിനെപ്പറ്റി രണ്ടു വാക്ക് പറഞ്ഞ ശേഷം തന്റെ പോസ്റ്റിലേക്കുള്ള ലിങ്കിട്ടാല്‍ മടുപ്പുണ്ടാക്കില്ല.മറ്റുള്ളവര്‍ക്കു വേണ്ടി ഞാനിങ്ങനെ ഒരഭിപ്രായം പറയട്ടെ.

ബെഞ്ചാലി said...

Mohamedkutty മുഹമ്മദുകുട്ടി സാഹിബ്: തുടക്കത്തിൽ മേമ്പൊടി ചേർത്തിയത് ആകർഷിക്കാനും വിഷയത്തിന്റെ ഗൌരവം അറിയിച്ചുകൊണ്ട് ട്വിസ്റ്റ് ചെയ്യാനുമാണ് ഉദ്ദേശിച്ചത്. ഇത് ന്യൂസ് പേപ്പറിനുവേണ്ടി എഴുതിയതായതിനാൽ കൂടുതൽ മേമ്പൊടി ചേർക്കാനൊക്കില്ല. ഇതു തന്നെ ആറ്റികുറുക്കിയതാണ്. ന്യൂസ് പേപ്പറിലേക്കെഴുതുമ്പോൾ സ്പേസും ഇൻഫർമേഷനും പരിഗണിക്കേണ്ടതുണ്ടല്ലൊ.

ഒരിക്കല്‍ ഞാന്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോറ്ഡ് ചെയ്തു ഡിജിറ്റല്‍ പ്രൊസസിങ് വഴി ലോ പിച്ചിലേക്ക് മാറ്റിയപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. ഇതുപോലുള്ള അനുഭവങ്ങൾ എഴുതുകയാണെങ്കിൽ ലേഖനം നീണ്ട് പോവുകയും ആളുകൾക്ക് വായിക്കാൻ ബുദ്ധിമുട്ട് തോന്നുകയും ചെയ്യുമെന്നതിനാൽ കുറേ ഭാഗം ഒഴിവാക്കി.

അഭിപ്രായങ്ങൾക്ക് നന്ദി

Thommy said...

Very Informative

ബഷീർ said...

ഭീതി ജനിപ്പിക്കുന്ന വിവരങ്ങളാണെങ്കിലും ഈ പോസ്റ്റിനു വളരെ നന്ദി.. മനുഷ്യന്‍ എങ്ങിനെ ഇത്ര ക്രൂരരാവുന്നു ..മറ്റൊരു മനുഷ്യന്റെ വേദന കണ്ട് അവനെങ്ങിനെ ഈ വക ക്രൂരതകള്‍ ചെയ്യുന്നു.. ഇവര്‍ക്ക് ഈ ലോകത്തുള്ള പരിമിത ശിക്ഷകൊണ്ട് ഒന്നുമാവില്ല... ഈ പോസ്റ്റ് കാണിച്ച് തന്ന ഹാഷിമിനും നന്ദി

Unknown said...

വളരെ നല്ലൊരു പോസ്റ്റ്‌,,,,,,,ഭാവുകങ്ങള്‍!!

മാനവധ്വനി said...

നന്നായിരിക്കുന്നു.. വിജ്ഞാനപ്രദം.. അഭിനന്ദനങ്ങള്‍ ..

പുതുവത്സരാശംസകൾ

സങ്കൽ‌പ്പങ്ങൾ said...

ബെഞ്ചാലിക്ക് നന്ദി ഇത്തരത്തിലുള്ള വിജ്ഞാനപ്രഥമായ പോസ്റ്റ് നൽകിയതിന്.ലോകത്തിൽ വിത്യസ്തങ്ങളായ അനവധി പിഢനങ്ങൾ നടക്കുന്നു.അതിൽതന്നെ ഭയങ്കരനാണീ മൂസിക് ടോർച്ചറിങ്ങെന്നിപ്പഴാണറിയുന്നത് .അഭിനന്ദനങ്ങൾ.

Unknown said...

നല്ല, വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. ബ്ലോഗെഴുത്തിന്റെ സാധ്യതകളെ ഇത്തരത്തില്‍ ഗുണപരമായി (Productive) ഉപയോഗപ്പെടുത്തുന്നതിലൂടെ, 'വെറും' ബ്ലോഗ് വായന എന്നതില്‍ നിന്നും ഗൗരവമായ വായനയിലേക്ക് നയിക്കുന്നു. തുടരുക.

ANSAR NILMBUR said...

ശബ്ദം കൊണ്ട് കേരളത്തില്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്നത് രാഷ്ട്രീയക്കാരും മത വിശ്വാസികളുമാണ്. ശബ്ദം കൊണ്ട് മനുഷ്യനെ ശല്യപ്പെടുത്താന്‍ ഏതു പ്രവാചകന്‍ ആണാവോ പഠിപ്പിച്ചത്....?ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. പ്രതിക്കൂടിനു സ്ഥലം മതിയാകില്ല.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇത്ര ഗംഭീരമായ ഒരു ബ്ലോഗ് ഇന്നാണ് കണ്ടത്.വിജ്ഞാനപ്രദമായ പോസ്റ്റ്. എല്ലാം വായിക്കാൻ പോകയാ ഞാൻ. എനിക്കും കുറച്ചു വിവരം ഉണ്ടാവുമല്ലോ.
ശബ്ദത്തെക്കുറിച്ചുഇത്രയും കാര്യങ്ങൾ പറ്ഞ്ഞു തന്നതിനു നന്ദി.

മോൾക്കു കഥ പറഞ്ഞു കൊടുത്തോ

Prabhan Krishnan said...

സംഗീതത്തിന് മനുഷ്യനെ പീഢിപ്പിക്കാന്‍ കഴിയുംന്ന്,ഇയ്യിടെ ഒരു ‘പണ്ഡിറ്റിന്റെ’ പാട്ടു കേട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതായിരുന്നു..!
അതിലും വലിയ ‘ശബ്ദപീഢനം‘ ഉണ്ടെന്ന് ദാ ഇപ്പോ മനസ്സിലായി..! വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി.
പുതുവത്സരാശംസകളോടെ..പുലരി

Kalavallabhan said...

മിസ്യൂസ്‌ എന്ന വാകിനു് അർത്ഥമുണ്ടാക്കലാണോ ഇവരുടെ പരിപാടി.
ശബ്ദത്തിന്റെ ഈ അദ്ധ്യായം അവതരിപ്പിച്ചത്‌ നന്നായിട്ടുണ്ട്‌.
പുതുവത്സരാശം സകൾ

grkaviyoor said...

നല്ല പോസ്റ്റ്‌ ഇഷ്ടമായി കുട്ടുകാരാ ഇനിയും ഇത് വഴി വരാം കേട്ടോ

shajkumar said...

ആശംസകള്‍ അറിവ് പകരുക എന്നും.

സേതുലക്ഷ്മി said...

ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യര്‍ ഏതാലവ് വരെ പോകും എന്ന് പറയാനാവില്ല.
എനിക്കിത് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്‍ വല്ലാത്തൊരു നൊമ്പരം..

Fousia R said...

thanks a lot for th post

M. Ashraf said...

വിജ്ഞാനപ്രദമായ കുറിപ്പ്. ഒരുപാട് അഭിനന്ദനങ്ങള്‍

ഞാന്‍ പുണ്യവാളന്‍ said...

വളരെ നല്ല പോസ്റ്റ്‌ വളരെ ഇഷ്ടമായി സമയം പോലെ വീണ്ടും വരുന്നുണ്ട് എല്ലാം ഒന്ന് വായിക്കണം സ്നേഹാശംസകളോടെ പുണ്യാളന്‍

anthivilakk said...

വളരെ നല്ല പോസ്റ്റ്‌, നന്ദി

sunil vettom said...

പണ്ട് ചാരുഹസ്സനും മാധവിയും ഒക്കെ അഭിനയിച്ച ഒരു സിനിമ കണ്ടിരുന്നു പേര് ഓര്‍മ്മയില്ല ,അതില്‍ മാധവി പ്രതികാരം വീട്ടുന്നത് ഇതില്‍ പറഞ്ഞ പോലെ ഒക്കെ ആയിരുന്നു ..നല്ല ഒരു ചെണ്ടമേളത്തിന്റെ മുഴക്കത്തില്‍ !!!!

വളരെ വലിയ നിലവാരം പുലര്‍ത്തുന്നു ഈ വരികള്‍ !!

Sameer Thikkodi said...

പുതിയ അറിവുകൾ .. വായിക്കാനായി എത്തിയത് വൈകിയാണെങ്കിലും ...

Related Posts Plugin for WordPress, Blogger...