Feb 12, 2011

ഇന്ധനം കുടുക്കുന്ന ബന്ധനം. തിമോർ മുതൽ സുഡാൻ വരെ


ആരാണ് വർഗ്ഗീയവാദികൾ, എന്താണതിന്റെ ഡെഫനിഷൻ എന്നൊന്നും ഇന്ന് ജീവിക്കുന്ന മലയാളികൾക്ക് പറഞ്ഞ് കൊടുക്കേണ്ട. എത്രയോ വർഗ്ഗീയ സംഘട്ടനങ്ങളും പ്രശ്നങ്ങളും നാം കഴിഞ്ഞുപോയ വാർത്തകളിൽ വായിച്ചു. എന്നാൽ നാം അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞിട്ടും വർഗീയതയുടെ ലേബൽ ചാർത്താതെ ജനാധിപത്യ സംസ്ഥാപകരെന്ന് വിളിച്ച് താലോലിക്കുന്ന ചില വർഗീയ രാക്ഷസന്മാരുണ്ട്. അവരെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.

Feb 9, 2011

ബെഞ്ചാലി മനസ്സിലാക്കിയ ‘സാഹിത്യം‘



സാഹിത്യ അക്കാഡമി, സാഹിത്യ പുരസ്കാരം, സാഹിത്യോത്സവം, സാഹിത്യസമാജം അങ്ങിനെ സാഹിത്യങ്ങളുടെ ലോകം നീണ്ടതാണ്. അതിനെ കുറിച്ചൊന്നുമല്ല, ഞാനിവിടെ പറയുന്നത് എഴുത്തുകളിലെ സാഹിത്യത്തെ കുറിച്ചാണ്. എന്തിനാണ് സാഹിത്യമെന്ന് അറിഞ്ഞാൽ എന്താണ് സാഹിത്യമെന്ന് അറിയും. ആശയങ്ങളില്ലാതെ ഒരേ പോലുള്ള വാക്കുകളൊരുമിച്ചെഴുതിയാൽ കാണാനൊരുപക്ഷെ നല്ല ചേലുണ്ടാകുമെങ്കിലും സാഹിത്യമെന്ന അർത്ഥതലങ്ങളിലത് ഉൾകൊള്ളില്ല.  സാഹിത്യകാരന്റെ കഴിവ് ആശയങ്ങളെ എളുപ്പത്തിൽ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലാണ്. എളുപത്തിലെന്നാൽ രണ്ട് വരികളിലൊതുക്കാം, എന്നാൽ മനസ്സിനെ തൊട്ടുണർത്തുന്നതാവണമെങ്കിൽ രണ്ട് വരികൾ കൊണ്ടാവണമെന്നില്ല. അത് കൊണ്ട് തന്നെ ലളിതമായ വിവരണങ്ങളിലൂടെ വ്യക്തമാക്കിയാൽ ലക്ഷ്യത്തിലെത്തും, വിവരണങ്ങളിൽ വർണ്ണം ചാലിച്ചെഴുതിയാൽ വർണ്ണങ്ങളിലൂടെ ആശയം മനസ്സിലേക്കെത്തും. അപ്പോൾ ആശയങ്ങൾക്ക് വർണ്ണം കൊടുത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന എഴുത്ത് സാഹിത്യത്തിന്റെതാവും.

Feb 7, 2011

കാഴ്ച്ചകൾക്കും വേണം ചില നമ്പറുകൾ…


ടെലിവിഷൻ ചാനലുകൾ മീഡിയ രംഗത്ത് നടത്തികൊണ്ടിരിക്കുന്ന കുതിപ്പുകളെ കുറിച്ച് പറയേണ്ടതില്ല. ഇട്ടാവട്ടത്തുള്ള കേരളത്തിൽ വരെ ഡസൻ കണക്കിനായി ചാനൽ. കൂടാതെ കേബിൾ ടി.വി. നെറ്റ്`വർക്ക് തുടങ്ങിയവ വേറെ.  ഇവയിലെല്ലാം എന്റടൈന്മെന്റ് പോഗ്രാമുകളാണ് അധികവും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.  ഫിലീമുകൾ, സീരിയലുകൾ, ഡോക്യുമെന്ററി, വിവിധ തരം ഗാനങ്ങൾ, പ്രോഗ്രാമുകൾ, കൂടാതെ ‘കാഴച്ചക്കാർക്കായി‘ പ്രത്യേകം ന്യൂസ് റിഡേർസ് അങ്ങിനെ എന്റർടൈൻ എന്നതിനെ കാറ്റഗറൈസ് ചെയ്യാൻ കഴിയാത്തവിധം വിവിധങ്ങളായ അനേകം  ‘എന്റർടൈന്മെന്റുകൾ‘ നമ്മുടെ വീടുകളിൽ റെഡിയാണ്.

Related Posts Plugin for WordPress, Blogger...